NEWS15/03/2012

ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരെ ധനമന്ത്രി കെഎം മാണ്ി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരെ ധനമന്ത്രി കെഎം മാണ്ി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ ആവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബജറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനായാണ് മാണി ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ബിജുരമേശ് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ബിജുരമേശ് വ്യക്തമാക്കി. അതേസമയം രാജ്കുമാര്‍ ഉണ്ണിക്കെതിരെ ലോകായുക്തയുടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബാര്‍കോഴക്കേസില്‍ മൊഴി നല്‍കാന്‍ ഹാജാരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
 
ആരോപണങ്ങളില്‍ വാസ്തവമില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താത്തത് എന്താണെന്നുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചിരുന്നു. ബാര്‍ കോഴ ആരോപണങ്ങളില്‍നിന്നു പിന്മാറാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.
 
ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും പണം നല്‍കിയ ബാറുടമകള്‍ ഇക്കാര്യം വ്യക്തമാക്കി വിജിലന്‍സിനു മൊഴി നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു. നേരത്തേ പണം നല്‍കിയിട്ടില്ലെന്നു വിജിലന്‍സിനു തെറ്റായി മൊഴി നല്‍കിയ നാല് ബാറുടമകള്‍ മൊഴി തിരുത്തി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ബാര്‍, ബിയര്‍വൈന്‍ പാര്‍ലര്‍ ഉടമകളുടെ പ്രത്യേക യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

Views: 1483
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024