Mobirise Website Builder v4.9.3
NEWS23/01/2019

തോപ്പില്‍ഭാസി പ്രതിഭാ പുരസ്‌കാരം രാഘവന്

ayyo news service
തിരുവനന്തപുരം: മലയാള നാടക, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019 ലെ തോപ്പില്‍ഭാസി പ്രതിഭാ പുരസ്‌കാരത്തിന്  നടൻ രാഘവൻ അർഹനായി. പഠനകേന്ദ്രം ചെയര്‍മാന്‍.മധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് രാഘവനെ തിരഞ്ഞെടുത്തത്. 

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ പഠനം കഴിഞ്ഞ നാടക സമിതികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രാഘവൻ കായല്‍കര' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമാരംഗത്തെത്തി. തുടർന്ന്  റസ്റ്റ്ഹൗസ്, കുറ്റവാളി, അഭയം, അമ്മ എന്ന സ്ത്രീ, സി.ഐ.ഡി.നസീര്‍, തപസ്വിനി, ചെമ്പരത്തി, ചായം, ദര്‍ശനം, ഗായത്രി, പെരിയാര്‍ തുടങ്ങി 166 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.   രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.. ഇപ്പോൾ പുറത്തിറങ്ങിയ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഒപ്പം നിരവധി സീരിയലുകളിലും അഭിനയിച്ചു. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാനിൽ മുത്തച്ഛനായി സ്വീകരണ മുറിയിലെത്തുന്ന രാഘവന് ഈ സീരിയലിലെ അഭിനയ മികവിന്  ഏഷ്യനെറ്റ് പുരസ്കാരവും ലഭിച്ചുട്ടുണ്ട്. മെയ്‌മാസം തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടക്കുന്ന പരിപാടിയില്‍  രാഘവന് പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കും.
Views: 1402
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY