NEWS13/09/2016

തുമ്പപ്പൂവിനെയും കാക്കപ്പൂവിനെയും തിരിച്ചു കൊണ്ടുവരണം:മുഖ്യമന്ത്രി

ayyo news service
തിരുവനന്തപുരം:മുൻപ് ഓണക്കാലത്ത് വീട്ടു മുറ്റത്തിടുന്ന പൂക്കളങ്ങളിൽ സ്ഥിരസാന്നിധ്യമായ തുമ്പപ്പൂക്കളെ ഇന്ന് കേരളത്തിൽ കണികാണാൻ കഴിയുന്നില്ല.  അതുപോലെതന്നെ  വയലുകളിൽ നെല്ലിനോടൊപ്പം വളരുന്ന കാക്കപ്പൂവും.  ഇതൊക്കെ ഇല്ലാതായത് നാം നശിപ്പിച്ചതിനാലാണ്.  നമ്മുടെ രാസവള  പ്രയോഗവും-വിഷ പ്രയോഗവും കൊണ്ടാണ് കേരളത്തിന്റെ ഓണപ്പൂക്കൾ ഇല്ലാതായത്. ഈ പൂക്കളെ നമുക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയണം.  അതിണ് മണ്ണിൽ ജൈവ രീതി നിലനിർത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സംസ്ഥാന ഓണാഘോഷം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  50 വര്‍ഷം പിന്നിട്ട പി ജയചന്ദ്രനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

സംസ്ഥാന ഓണം വാരാഘോഷത്തില്‍ മുഖ്യാതിഥിയായെത്തി മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പ്രസംഗത്തിനുപകരം 'മാവേലി നാട് വാണീടും കാലം... മാനുഷരെല്ലാരും ഒന്നുപോലെ...' എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്.  വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാരിന്റെ സ്‌നേഹോപഹാരം ഗാനഗന്ധര്‍വന് നല്‍കി.

ഓണം പൊന്നോണമാകുന്നത് അനുഭവങ്ങള്‍കൂടി ചേരുമ്പോഴാണെന്നും ഓണം പരാജയപ്പെട്ടവന്റെ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയാണെന്നും ഓണസന്ദേശം നല്‍കി സ്പീക്കര്‍ പി  ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
 
ടൂറിസംമന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐ ബി സതീഷ് എംഎല്‍എ സ്വാഗതം പറഞ്ഞു. എംഎല്‍എമാരായ ബി  സത്യന്‍, ഡി കെ മുരളി, സി ദിവാകരന്‍, എ സമ്പത്ത് എംപി,  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് മുമ്പ് മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം അരങ്ങേറി.

Views: 1446
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024