NEWS24/05/2015

ഡിജിപി ബാലസുബ്രഹ്മണ്യത്തെ വഴിനടക്കാന്‍ അനുവദിക്കില്ല:പി.സി. ജോര്‍ജ്

ayyo news service

കോട്ടയം:പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയനാക്കിയാല്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ.

ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമസെക്രട്ടറി ശുപാര്‍ശ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.

നിഷാം കേസിലെ സ്വാമി ഡിജിപിയാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രസ്താവന തിരുത്തണം. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ശ്രമിച്ചെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എംഎല്‍എയെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു.

Views: 1575
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024