NEWS10/06/2016

സാമൂഹിക ഇടപെടലുകളില്‍ ഡോക്യുമെന്ററികളുടെ സ്വാധീനം നിര്‍ണായകം:പിണറായി

ayyo news service
തിരുവനന്തപുരം:സാമൂഹിക ഇടപെടലുകളില്‍ ഡോക്യുമെന്ററികളുടെ സ്വാധീനം നിര്‍ണായകമായി മാറുകയാണ്. പരിസ്ഥിതിസംബന്ധമായ പ്രശ്‌നങ്ങളും അവയെപ്പറ്റിയുള്ള കാപട്യങ്ങളും തുറുകട്ടാൻന് അര്‍പ്പണബോധത്തോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് കഴിയണമെന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുുന്നു അദ്ദേഹം.

ക്യാമറ ഒരു പ്രക്ഷോഭ ഉപകരണം കൂടിയാണ്. ക്യാമറ പകര്‍ത്തിയ കാഴ്ചകള്‍ കണ്ട് വൈകാരിക തീവ്രതയോടെ പ്രക്ഷോഭത്തിനിറങ്ങിയ എത്രയോ ആളുകളുണ്ട്. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജമാണ് ക്യാമറയുടെ കാഴ്ചകളെ പോരാട്ടാത്തിനുള്ള ഉപകരണമാക്കി മാറ്റുന്നത്. മതതീവ്രവാദത്തിനും അനീതിക്കുമെതിരെ ക്യാമറ തിരിയണം.  സ്ഥാപിതതാല്‍പര്യക്കാര്‍ മറച്ചുവെക്കുന്നത് ഉച്ചത്തില്‍ വിളിച്ചുപറയുന്നതാവണം ഡോക്യുമെന്ററികള്‍. ആനന്ദ് പട്‌വര്‍ധന്റെയും മൈക്കല്‍ മൂറിന്റെയും ഡോക്യുമെന്ററികള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ചലനങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിര്‍മാല്യം എന്ന സിനിമ ഇപ്പോഴാണ് തീയേറ്ററുകളിലെത്തുന്നതെങ്കില്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് ചിന്തിച്ചാല്‍ കേരളത്തിന്റെ മതേതരമനസ്സ് എങ്ങനെ മാറിയെന്ന് അറിയാം. സാങ്കേതിവിദ്യയുടെ മുന്നേറ്റത്തോടെ ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന് നിലയിലേക്ക് ക്യാമറകള്‍ മാറി. എന്നാല്‍ ഇതിലൂടെ ഉണ്ടാകുന്ന ഉത്പന്നങ്ങള്‍ അവയുടെ ആശയത്തിന്റെയും സാങ്കേതികത്തികവിന്റെയും കാര്യത്തില്‍ കനപ്പെട്ടവ തന്നെയാവണം.

ഡോക്യുമെന്ററി ഹ്രസ്വചിത്ര നിര്‍മാണരംഗത്ത് പെൺകുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. ഗൗരവമുള്ളതാണ് അവരുടെ ചലച്ചിത്രഭാഷ. ചലച്ചിത്രമേഖലയിലെ ഇന്നത്തെ സ്ത്രീസാന്നിധ്യം പോര. ഡോക്യുമെന്ററി മേഖലയില്‍ നിന്നും  അവരുടെ വളര്‍ച്ച സിനിമയിലുമെത്തണം. പ്രമേയങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് പരിഹാരം കാണുതില്‍ അവരുടെ കൂടി പങ്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫെസ്റ്റിവല്‍ ബുക്ക് ചടങ്ങില്‍ സാംസ്‌കാരിമന്ത്രി പ്രമുഖ ചലച്ചിത്രതാരം തനിഷ്ത ചാറ്റര്‍ജിക്കു നല്‍കി പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റില്‍ മേയര്‍ വി.കെ. പ്രശാന്ത് പ്രകാശനം ചെയ്തു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, കൗസിലര്‍ അഡ്വ.ജയലക്ഷ്മി, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍.രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Views: 1663
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024