NEWS11/06/2017

സിനിമ വിലക്ക് പ്രതിഷേധാര്‍ഹം : മന്ത്രി എ.കെ.ബാലന്‍

ayyo news service
തിരുവനന്തപുരം: ചലചിത്ര അക്കാദമിയുടെ പത്താമത് കേരള അന്താരാഷ്ട്ര ഡോക്യൂമെന്ററി-ഹ്രസ്വ ചലചിത്ര മേളയില്‍ നിന്നും മൂന്ന് ചലചിത്രങ്ങളെ വിലക്കിയത് അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവില്‍ ഡോക്യൂമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളകള്‍ നടക്കുന്നില്ല. 10 വര്‍ഷമായി കേരളത്തില്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന, മേള രാജ്യത്തെ കലാസാംസ്‌കാരികസിനിമാ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രചോദനമാണ്. കേരളം കഴിഞ്ഞാല്‍ പിന്നെ മറ്റ് രാജ്യങ്ങളിലെ മേളകളില്‍ മാത്രമെ ഇന്ത്യയിലെ ഡോക്യുമെന്ററി-ഹ്രസ്വ ചലചിത്രങ്ങള്‍ക്ക് അവസരമുള്ളു. 

ഇത്തവണ 223 സിനിമകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ രോഹിത് വെമുലയെ കുറിച്ച് പി.എന്‍.രാമചന്ദ്രന്‍ സംവിധാനം ചെയ്ത ദി അണ്‍ബെയ്‌റബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്, ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച് , കാശ്മീര്‍ വിഷയങ്ങളെ കുറിച്ച് എന്‍.സി.ഫാസില്‍ , ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍ എന്നീ സിനിമകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിക്ഷേധിച്ചത്. ഇത് ശരിയായ പ്രവണതയല്ല. സമകാലിക വിഷയങ്ങള്‍ പറഞ്ഞു എന്നുള്ളതുകൊണ്ട് സിനിമകള്‍ ദേശവിരുദ്ധമാകുന്നില്ലന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 
 


Views: 1580
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024