തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി വിനോദ് (34), പരവൂര്‍ നെടുങ്ങോലം സ്വദേശി പ്രസന്നന്‍ (45), കരുനാഗപ്പള്ളി സ്വദേശി വിശ്വനാഥന്‍ (47) എന്നിവ രാണു മരിച്ചത്. 14 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവയില്‍ മൂന്നു മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവ കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളിലും സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആരും എത്തിയില്ലെങ്കില്‍ ഇവ രണ്ടുദിവസംകൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതുകഴിഞ്ഞ് ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.