പത്രിക സമർപ്പണത്തിന് ശേഷം മുരളിധരൻ പുറത്തുവരുന്നു
തിരുവനന്തപുരം.വട്ടിയൂര്ക്കവ് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയും സിറ്റിംഗ് എം എൽ എ യുമായ കെ മുരളിധരൻ പത്രിക സമര്പ്പിച്ചു. ഉച്ചയ്ക്ക് 12.15 നു പബ്ലിക് ഓഫീസിലെത്തി മണ്ഡലത്തിലെ വാരണാധികാരികൂടിയായ അസിസ്റ്റന്റ് കമ്മിഷണർ(ലാൻഡ് റവന്യു കമ്മിഷണറേറ്റ്)മോൻസി പി അലക്സാണ്ടറിന് മുന്നിലാണ് പത്രിക സമര്പ്പിച്ചത്.
പത്രിക സമർപ്പണത്തിന് മുൻപ് തന്റെ രാഷ്ടീയ ഗുരുവും പിതാവുമായ ലീഡർ കെ കരുണാകരന്റെ കനകക്കുന്നു വളപ്പിലെ ദീർഘകായ പ്രതിമയിൽ പുഷ്പാഞ്ജലി അര്പ്പിച്ചു അനുഗ്രഹം തേടിയ ശേഷമാണ് പബ്ലിക് ഓഫീസിലെത്തിയത്. ഇന്നാരംഭിച്ച പത്രിക സമര്പ്പണം 29 വരെ തുടരും.
30നു പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയാണു പത്രിക സ്വീകരിക്കുക. പൊതു അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. നിയോജക മണ്ഡലങ്ങളിലെ വരണാധികാരിക്കോ, ഉപവരണാധികാരിക്കോ ആണു പത്രിക നല്‍കേണ്ടത്.