NEWS12/04/2016

പുറ്റിങ്ങൽ ക്ഷേത്രഭാരവാഹികളിൽ ഒരാള്‍ കൂടി പിടിയിൽ

ayyo news service
കൊല്ലം: പരവൂര്‍ പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ക്ഷേത്ര ഭാരവാഹി സുരേന്ദ്രന്‍ പിള്ളയാണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ ദിവസം, ദുരന്തത്തിനു ശേഷം ഒളിവിലായിരുന്ന അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ  പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, പ്രസിഡന്റ് പി.എസ്. ജയലാല്‍, ഭാരവാഹികളായ പ്രസാദ്, രവീന്ദ്രന്‍ പിള്ള, സോമന്‍പിള്ള എന്നിവരെയാണു സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വര്‍ക്കലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു വരുന്നു.  15 പേരാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലുള്ളത്.  ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

 


 
Views: 1468
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024