NEWS15/05/2022

കണിയാപുരം ഗവണ്മെന്റ് യൂ പി എസ്സിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

Rahim Panavoor
പദ്ധതികളുടെ  ഉദ്ഘാടനം മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കുന്നു
തിരുവനന്തപുരം : കണിയാപുരം ഗവണ്മെന്റ് യൂ പി എസ്സിലെ  വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം, കുടിവെള്ള ശുദ്ധീകരണ യൂണിറ്റ്, ശിശു സൗഹൃദ ക്ലാസ് റൂം, സമത കണിയാപുരം  നിര്‍മിച്ച  കിഡ്‌സ് പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പൂര്‍വ അധ്യാപകരെ മന്ത്രി ആദരിച്ചു.
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിലയം ഹരി അധ്യക്ഷനായിരുന്നു. യുഎസ്എസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
ജില്ലാപഞ്ചായത്ത്  പൊതുമരാമത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ജലീലും എല്‍. എസ്. എസ്  നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നിലയം ഹരിയും ഉപഹാരം നല്‍കി. പോത്തന്‍കോട് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.മുന്‍ എം എല്‍. എ  എം.എ. വാഹിദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബില സക്കീര്‍, വാര്‍ഡ് മെമ്പര്‍ ബുഷ്‌റ നവാസ്, പി. ടി. എ പ്രസിഡന്റ് ഷിറാസ് എം. എച്ച്, ബി.പി. സി ഉണ്ണികൃഷ്ണന്‍ പാറക്കല്‍,ഡോ. അബ്ദുല്‍ റഷീദ്,  കവി ചാന്നാങ്കര ജയ പ്രകാശ്, മുന്‍ വാര്‍ഡ് മെമ്പര്‍ പൊടിമോന്‍ അഷറഫ്, സമത പ്രസിഡന്റ്അനസ് എം. ബഷീര്‍, സ്‌കൂള്‍ ഹെഡ്  മാസ്റ്റര്‍ എം.നജിമുദീന്‍,സ്റ്റാഫ് സെക്രട്ടറി അമീര്‍  കണ്ടല്‍ എന്നിവര്‍ സംസാരിച്ചു. ആറ്റിങ്ങല്‍  മണി നാദം ടീം നാടന്‍ പാട്ട് അവതരിപ്പിച്ചു.
Views: 663
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024