NEWS17/04/2015

കാനന സംഗമം നിറ സുര്യ തേജസ്സോടെ തുടങ്ങി

ayyo news service

തിരുവനന്തപുരം:കാടിന്റെ  മക്കളുടെ സംഗമ മഹോത്സത്തിനു അതി ഗംഭീര തുടക്കം. സുര്യ കൃഷ്ണമൂര്തി അണിയിച്ചൊരുക്കിയ നാട്ടറിവില്‍ വിരസമായ ഉത്ഘാടനച്ചടങ്ങുകള്‍ വിസ്മ്രിതിയിലാക്കി ആയിരങ്ങള്‍ സായുജ്യമടഞ്ഞു.  350 കലാകാരന്മാരെ അണിനിരത്തി കാടിന്റെയും നാടിന്റെയും വിവിധ കലകള്‍ വര്‍ണ്ണാഭമായി  നിശാഗന്ധിയിലെ വേദിയില്‍ അവതരിപ്പിച്ചുക്കഴിഞ്ഞപ്പോള്‍   കാഴ്ചക്കാരായ നാടിന്റെയും കാടിന്റെയും മക്കള്‍ ഒന്നായി അത്മസംത്രിപ്തിയുടെ കരഘോഷം മുഴക്കി.

നേരത്തെ കാനന സംഗമം  മുഖ്യമന്ത്രി തിരിതെളിച്ചു ഉത്ഘാടനം ചെയിതു. കട്ടില്‍  മാത്രം കഴിയുന്നവര്‍ നാട്ടില്‍ വന്നുവെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ പരിപാടിയെന്ന് ഉത്ഘ്ടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.  വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഊരുമിത്ര പദ്ധിതിയുടെ ഉത്ഘാടനം സുഗതകുമാരി ടീച്ചര്‍ നിര്‍വഹിച്ചു.  ഊരിനു നിറവ് കാടിന് നിറവ് പദ്ധിതിയുടെ ഉത്ഘാടനം മേയര്‍ കെ ചന്ദ്രിക നിര്‍വഹിച്ചു.  കാട്ടുമക്കളുടെ അപ്പോര്വ വസ്തുക്കളുടെ പ്രടര്‍ഷനോത്ഘാടനം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്   അല്‍സജിതറെസ്സല്‍ നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി  ജിജി തോംസണ്‍ ആശംസകള്‍ നേര്‍ന്നു. 

സ്വാഗതം പറഞ്ഞ വനം വകുപ്പിന്റെ തലവന്‍ ഡോ:ബി എസ് കോരി ഐ എഫ് എസ് മലയാളത്തില്‍ പതിയെ പ്രസംഗിച്ചു നീണ്ടുപോയ  വിരസതയാണ്  നാട്ടറിവ് മാറ്റിയെടുത്തത്. ഡി ജി  പി ബാലസുബ്രമാന്യവും വേദിയില്‍ സന്നിഹിതനായിരുന്നു.

22 നു അവസാനിക്കുന്ന കാനന സംഗമത്തില്‍ വന്യജീവി സങ്കേതങ്ങളായ പെരിയാര്,ചിന്നാര്‍ ,മുന്നാര്‍,പറമ്പിക്കുളം,സൈലെന്റവാലി,നിലമ്പൂര്‍,വയനാട് എന്നിവയും കാവ്, ബട്ടർഫ്ലൈ  പാർക്കും  ഒരു കുടക്കീഴില്‍  അണിയിച്ചൊരുക്കി കാഴച്ചകാര്‍ക്കു  കാനനമധ്യത്തിലെ  അനുഭൂതി പകരുന്നു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3500 ഓളം കാടിന്റെ മക്കളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്.

                            




Views: 1527
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024