NEWS04/12/2016

കെഎസ്ആര്‍ടിസിയിൽ ഇനി മുതൽ സ്മാർട്ട് യാത്ര

ayyo news service
തിരുവനന്തപുരം:  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസി. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെഎസ്ആര്‍ടിസി ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ വരെ സഞ്ചരിക്കാന്‍ വ്യത്യസ്ത തുകയ്ക്കുള്ള കാര്‍ഡുകളാകും കെഎസ്ആര്‍ടിസി ലഭ്യമാകുക. ആദ്യഘട്ടത്തില്‍ 1000, 1500, 3000,5000 രൂപയുടെ ഒരു മാസം കാലാവധിയുള്ള കാര്‍ഡുകള്‍ പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ കാര്‍ഡുകള്‍ പുറത്തിറങ്ങും.

ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡ് എടുത്താല്‍ ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യാം. ജില്ല വിട്ടുള്ള യാത്ര പറ്റില്ല. അതേസമയം, ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലെയിലെത്തുന്ന ഒരാൾക്ക് അവിടെ എവിടെയും ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ ഈ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.അയിരത്തി അഞ്ഞൂറ് രൂപയുടെ സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ എവിടെയും സഞ്ചരിക്കാം. മൂവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡ് ഉയോഗിച്ച്  ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സംസ്ഥാനത്ത് എല്ലായിടത്തും പോകാം. അയ്യായിരം രൂപയുട പ്രീമിയം കാര്‍ഡെടുത്താല്‍ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ വോള്‍വോ ഒഴികെയുള്ള എല്ലാ ബസുകളിലും കെയുആര്‍ടിസിയുടെ എസി വോള്‍വോ ഉള്‍പ്പടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം.

ഒരു ദിവസം നിശ്ചിതയാത്രകളേ പാടുള്ളൂവെന്ന നിബന്ധനയില്ല.  ഒരു മാസം കഴിയുമ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ കാര്‍ഡ് പുതുക്കണം.





Views: 1468
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024