മൊഹാലി: നിര്ണായക മത്സരത്തിൽ ജയിക്കാൻ വേണ്ടിയിരുന്ന സ്കോറിന്റെ പകുതിയും അടിച്ചെടുത്ത വിരാട് കോഹ്ലിയുടെ(81) ബാറ്റിംഗ് കരുത്തിൽ ഇന്ത്യ കരുത്താരായ ഓസ്ട്രലിയയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി സെമിയിൽ കടുന്നു. ഓസ്ട്രെലിയ പുറത്തായി. വെസ്റ്റ്ഇന്റീസാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. 51 പന്തില്‍നിന്നു ഒമ്പതു ഫോറുകളും രണ്ടു സിക്‌സുകളും അടങ്ങുതാണ് കോഹ്ലിയുടെ ഇന്നിംഗ്‌സ്. 10 പന്തില്‍നിന്നു 18 റണ്‍സുമായി ധോണിയും പുറത്താകാതെ വിജയത്തില്‍ കോഹ്ലിക്കു കൂട്ടുനിന്നു.
സ്‌കോര്‍: ഓസ്‌ട്രേലിയ: 160/6 (20), ഇന്ത്യ 161/4 (19.1).
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ആരണ്‍ ഫിഞ്ച്(43) ഗ്ലെന്‍
മാക്‌സ്‌വെല്‍(31) ഉസ്മാന്‍ ഖവാജ(26) എന്നിവരുടെ ബലത്തിലാണ് 161 റണ്‍സ്
സ്വന്തമാക്കിയത്. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു
വിക്കറ്റും യുവരാജ് സിംഗ്, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍
എന്നിവര്‍ ഓരോ വിക്കറ്റും നേടി.