Mobirise Website Builder v4.9.3
NEWS16/08/2015

സൈന നെവാളിന് വെള്ളി

ayyo news service
ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെവാളിന് വെള്ളി.

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സ്‌പെയിനിന്റെ കരോലിന മാരിനോ ഫൈനലില്‍ സൈനയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തി. സ്‌കോര്‍ 16 - 21, 19 - 21. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൈന.

2013 ലും 2014 ലും പി.വി സിന്ദു നേടിയ വെങ്കലമായിരുന്നു ഇതുവരെ ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ഉയര്‍ന്ന നേട്ടം.

Views: 1530
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY