തിരുവനന്തപുരം: കൂട്ടുകുടുംബ വ്യവസ്ഥ മാറി അണുകുടുംബങ്ങള്‍ വന്നതോടെ വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി.ഇന്ത്യയില്‍ 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുടെ ജനസംഖ്യ 8.6 ശതമാനമാണ്. എന്നാല്‍ ഇത് കേരളത്തില്‍ 12.6 ശതമാനമാണ്. അതുകൊണ്ടുതന്നെ വയോജനങ്ങള്‍ക്കു വേണ്ടി കേരളത്തില്‍ ഒരു നയവും നിലപാടും എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് .സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സമൂഹത്തില്‍ മുതിര്‍ന്നവരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അര്‍ഹിക്കുന്ന പരിഗണന അവര്‍ക്കു ലഭിക്കുന്നില്ല എന്നുള്ളതാണ് സമകാലിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സിലിന്റെ 8-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. സി. ദിവാകരന്‍ എം.എല്‍.എ. ആശംസാ പ്രസംഗം നടത്തി.
സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച് സര്‍ക്കാര്‍തല പുരസ്‌കാരം നേടിയവരെ മെമെന്റോ നല്‍കി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് എന്‍. അനന്തകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.