ഫയര്‍ ഫളൈസ് ഇന്‍ ദ ആബിസ് മികച്ച ലോങ് ഡോക്യുമെന്ററി
ayyo news service
തിരുവനതപുരം:ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി ചന്ദ്രശേഖര്‍ റെഡ്ഢി സംവിധാനവും
നിര്‍മ്മാണവും നിര്‍വ്വഹിച്ച കല്ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥപറഞ്ഞ
ഫയര്‍ ഫളൈസ് ഇന്‍ ദ ആബിസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി ബിജു
ടോപോ സംവിധാനം ചെയ്ത ഹണ്ട് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള
പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് സ്ലീപിങ്
സിറ്റീസിന്റെ ഛായാഗ്രാഹകരായ ഷൗനക് സെന്നും സലീംഖാനും നേടി. ലോങ്
ഡോക്യുമെന്ററി വിഭാഗത്തിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഷോര്‍ട്ട്
ഡോക്യുമെന്ററി വിഭാഗത്തിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്
പുരസ്‌കാരം.
മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ്
ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും
പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള
ഇരുപത്തയ്യായിരം രൂപയും പ്രശസ്ത�%B