അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.റ്റി. വീണ ഉദ്ഘാടനംചെയ്യുന്നു.
നെയ്യാറ്റിന്‍കര: മൂന്നു ദിവസം (23, 24, 25) നീണ്ടുനില്‍ക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.റ്റി. വീണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ക്രിസ്റ്റീഭായ്, ഹെഡ്മാസ്റ്റര്‍ സുനില്‍ പ്രഭാനന്ദലാല്‍, പി.ടി.എ. പ്രസിഡന്റ് പി.എസ്. രവികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്കുമാര്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ആര്‍. വിദ്യാവിനോദ് നന്ദിയും പറഞ്ഞു.ഇന്ന് പ്രവൃത്തി പരിചയം ഓണ്‍ ദി സ്‌പോട്ട് മത്സരങ്ങളും ഗണിതം, ഐ.ടി, എച്ച്.എസ്. വിഭാഗം മത്സരങ്ങളുമാണ് നടന്നത്. 24 ന് പ്രവൃത്തിപരിചയ എക്‌സിബിഷന്‍ മത്സരവും ശാസ്ത്രമേളയും
സാമൂഹ്യശാസ്ത്രമേളയും, ഐ.ടി. എച്ച്.എസ്.എസ്. വിഭാഗം മത്സരങ്ങളും,
വൊക്കേഷണല്‍ എക്‌സ്‌പോയും 25-ാം തീയതി വൊക്കേഷണല്‍ എക്‌സ്‌പോയുടെ
തുടര്‍ച്ചയും കരിയര്‍ സെമിനാറും, സമ്മാന വിതരണവും നടക്കും. സമാപന ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കെ. ആന്‍സലന്‍ എം.എല്‍.എ സമ്മാന വിതരണം നിര്‍വഹിക്കും. 4500 ല്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.