NEWS27/09/2017

ദേവരാജൻ മാസ്റ്റർ മറ്റു സംഗീത സംവിധായകരെയും ഗായകരെയും അംഗീകരിച്ച ഏക വ്യക്തി: പി ജയചന്ദ്രൻ

ayyo news service
വി എസ് അച്യുദാനന്ദനിൽ നിന്ന് പി  ജയചന്ദ്രൻ പുരസ്കാരം സ്വീകരിക്കുന്നു.
തിരുവനന്തപുരം: മറ്റു സംഗീത സംവിധായകരാവട്ടെ  ഗായകരാവട്ടെ അവരെ അംഗീകരിച്ച ഏക വ്യക്തി ദേവരാജൻ മാസ്റ്ററായിരുന്നു. . ഉദാഹരണത്തിന് അന്തരിച്ച മഹാപ്രതിഭ ഞാൻ ലോകത്തിലെ ഏറ്റവും വലിയ സംഗീതജ്ഞനെന്ന് പറയുന്ന എം എസ് വിശ്വനാഥന്റെ തമിഴ് ഗാനങ്ങൾ ദേവരാജൻ മാസ്റ്റർ എന്നൊക്കൊണ്ട് പാടിക്കാറുണ്ട്. ആ മലരൊന്നു പാടെന്ന് എന്നോട് പറയും. 'മലരിക്ക് തെൻട്രൽ ...' എന്ന് പടിക്കഴിയുമ്പോൾ പറയും എടോ ഇങ്ങനെ ഒരു പല്ലവി എന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല. അദ്ദേഹം അതിന്റെ അർഥം മനസ്സിലാക്കി ചെയ്യുന്നതല്ല എവിടുന്നോ വരുന്ന വരദാനമാണെന്നു പറഞ്ഞു അദ്ദേഹം എന്റെ  മുൻപിൽ വച്ച് എം എസ് വിയെ വിളിക്കും. വിശ്വനാഥൻ ഞാൻ അങ്ങയുടെ ആദ്യത്തെ ആരാധകനാണ് എന്ന് പറയും. അങ്ങനെ പറയാൻ മാസ്റ്റർക്ക് മാത്രമേ കഴിയുകയുള്ളു. അത്രയ്ക്കും വലിയ ഒരു മനസ്സിന്റെ   ഉടമയായിരുന്നു മാസ്റ്ററെന്ന് ഗായകൻ പി ജയചന്ദ്രൻ പറഞ്ഞു.  ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരം വി എസ് അച്യുദാനന്ദനിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള ചലച്ചിത്ര സംഗീതം എങ്ങനെ പാടണം എന്ന് എന്നെ അഭ്യസിപ്പിച്ച എന്റെ ഗുരുവാണ് ദേവരാജൻ മാസ്റ്റർ. ഓരോ വാക്കുകളും എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എനിക്ക്  പറഞ്ഞുതന്നത് എന്റെ ഒരു പിതൃതുല്യനായ ദേവരാജൻ മാസ്റ്ററാണ്. അദ്ദേഹം എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവസാനകാലം വരെ ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അന്ന് ഒരിക്കൽ അദ്ദേഹം എന്നോട് പറയുകയുണ്ടായി എടാ നിനക്ക് എന്റെ ഒരുപാട് ഗാനങ്ങൾ പാടമായിരുന്നു  വെന്ന്. അപ്പോൾ ഞാൻ പറഞ്ഞു സർ അങ്ങനെ പറയരുത്. എന്റെ ഭിക്ഷാ പാത്രത്തിലെ ആദ്യത്തെ  'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ആദ്യത്തെ ഭിക്ഷ നൽകിയത് അങ്ങല്ലേ. .ഈ പാട്ടില്ലെങ്കിൽ ഞാൻ സിനിമാ രംഗത്തുണ്ടാകുമായിരുന്നില്ല. ്അതുപോട്ടെ ഞാൻ പറഞ്ഞൊന്ന് മാത്രമേയുള്ളുവെന്ന്  അദ്ദേഹം പറഞ്ഞു. അങ്ങനെ പലകാര്യങ്ങളിലും എന്നെ ഉപദേശിച്ചു മുന്നോട്ടുകൊണ്ടുപോയ മഹത് വ്യക്തിയായിരുന്നു ദേവരാജൻ മാസ്റ്റർ എന്ന് പറഞ്ഞ പി ജയചന്ദ്രൻ. ഞാനിപ്പോൾ സിനിമ കാണാറില്ല. മുപ്പത് വർഷമായി കാണാറില്ല.  കാണാൻ ഇപ്പോൾ അതിൽ ഒന്നുമില്ല അത് വേറെ കാര്യം. എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ പരിഷ്കാര കമ്മീഷൻ വിഎസ് അച്യുദാനന്ദൻ ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിച്ച ചടങ്ങിൽ ആദ്യകാല ഗായകൻ മനോഹരൻ യുവഗായിക നയന നായർ (ബാഹുബലി ഫെയിം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി ബാബുപോൾ, ജോർജ് ഓണക്കൂർ, ബിനോയ് വിശ്വം എന്നിവർ സംസാരിച്ചു. പെരുമ്പുഴ ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു.

Views: 1650
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024