തിരുവനന്തപുരം:റോഡില്‍ വീണു കിടക്കുന്നവര്‍, മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുന്നവര്‍, ദേഹോപദ്രവമേറ്റിരിക്കുന്നവര്‍ എന്നിവരെ ഡോക്ടര്‍മാരെ കാണിക്കാതെ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കരുതെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്‍കി.
ഇവരെ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നതിനു മുന്‍പ് അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു പരുക്കോ അസുഖമോ ഇല്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ആശുപത്രിയില്‍തന്നെ സൂക്ഷിക്കണം. പോലീസ് സ്‌റ്റേഷനിലാണു സൂക്ഷിക്കുന്നതെങ്കില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതതു ദിവസംതന്നെ ഇക്കാര്യം ഉറപ്പാക്കണം. അല്ലാതെയുള്ള കാര്യങ്ങള്‍ ഉടന്‍തന്നെ ജില്ലാപോലീസ് മേധാവിയെ അറിയിക്കുകയും അദ്ദേഹം അടിയന്തര തുടര്‍നടപടി എടുക്കുകയും വേണമെന്നു നിര്‍ദേശിച്ചു.
പോലീസ് കസ്റ്റഡിയിലിരിക്കെ മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബി മരിച്ചതു
പൊലീസ് മര്‍ദനമേറ്റാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണു സംസ്ഥാന പോലീസ് മേധാവിയുടെ
നിര്‍ദേശം.