ന്യൂഡല്‍ഹി: കനയ്യ കുമാറടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ ജെഎന്‍യുവില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ. മറ്റ് നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യാനും ചില വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കാനും ജെഎന്‍യു ഉന്നതതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്‌സല്‍ അനുസ്മരണം സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണെന്ന് ജെഎന്‍യു അന്വേഷണ സമിതി കണ്ടെത്തി.
കനയ്യ കുമാറിനെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍ തുടങ്ങിയവരെയാണ് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍വ്വകലാശാല നിയമമനുസരിച്ച് വിദ്യാര്‍ഥികള്‍ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ജെഎന്‍യു പബ്ലിക് റിലേഷന്‍ ഓഫീസറാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.