പാരീസ്: ലിയാന്‍ഡര്‍ പെയ്‌സും മാര്‍ട്ടിന ഹിംഗിസും കരിയര്‍ സ്ലാം തികച്ചു. സാനിയ
മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യത്തെ 4-6, 6-4, 10-8 ന് പരാജയപ്പെടുത്തി ഫ്രഞ്ച്
ഓപ്പണ്‍ കിരീടം ചൂടിയാണി അവരീ ചരിത്ര നേട്ടം കൈവരിച്ചത്. ഇത് പയസിന്റെ
പത്താമത് മിക്‌സഡ് ഡബിള്‍സ് കിരീടമാണ്. ഹിംഗിസിന്റെ അഞ്ചാമത്തേതും.
പുരുഷ ഡബിള്‍സിലും എട്ടു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും പെയ്‌സ്
നേടിയിട്ടുണ്ട്. കരിയര്‍ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്
പെയ്‌സ്.