എന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനനതപുരം: ദേശീയ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് വിദ്യാഭ്യാസനയത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പ്രീ-പ്രൈമറി സ്‌കൂളുകള്‍ വ്യാപിപ്പിക്കുക, ഹയര്‍ സെക്കന്ററി അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ ഗുണകരമായി നടപ്പിലാക്കുക, കലാ-കായിക അധ്യാപകരുടെ സേവനം എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എകെഎസ്ടിയു നേതൃത്വത്തില്‍ അധ്യാപകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തിരുവനന്തപുരം ഡി.ഡി.ഇ. ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിഎന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പള്ളിച്ചല്‍ വിജയന്‍, ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ബിനു പ്രശാന്ത്, കെ. ബുഹാരി, എസ്. വില്‍സണ്‍, ബിജു പേരയം, ജി. റെനി, എസ്.എസ്. അനോജ്, അനീഷ്, ജയലത, പോള്‍ചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.