NEWS03/11/2016

പി.പി.ഒ ഡ്യൂപ്‌ളിക്കേറ്റ് പകര്‍പ്പിന് ഫീസ് കുത്തനെ കൂട്ടി

ayyo news service
പെന്‍ഷണറുടെ കൈവശമുള്ള പെന്‍ഷന്‍ പേമെന്റ് ഓര്‍ഡറിന്റെ(പി.പി.ഒ) ഡ്യൂപ്‌ളിക്കേറ്റ് പകര്‍പ്പിന് അപേക്ഷിക്കാനുള്ള ഫീസ് രണ്ട് രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി നിശ്ചയിച്ച് ഉത്തരവായി. 1964ല്‍ നിശ്ചയിച്ച രണ്ട് രൂപ നിരക്ക് കാലഹരണപ്പെട്ടതിനാലും സര്‍വീസ് പെന്‍ഷനോ കുടുംബ പെന്‍ഷനോ വാങ്ങുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വരാത്തതിനാലും ഇപ്പോള്‍ മിനിമം പെന്‍ഷന്‍ 8500 രൂപ ആയതിനാലുമാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. പെന്‍ഷന്‍ നല്‍കല്‍ ഉത്തരവിന്റെ നഷ്ടം സംഭവിച്ചത് അപകടം കാരണമോ പെന്‍ഷണറുടെ നിയന്ത്രണത്തിനും അപ്പുറമുള്ള കാരണങ്ങളാലോ ആകുന്ന പക്ഷം ട്രഷറി ഡയറക്ടര്‍ക്ക് അയാളെ ഫീസ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Views: 1369
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024