തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട
വിജിലൻസ് അന്വേഷണങ്ങൾ ഇതാദ്യമല്ല. അതിന്റെ പേരിൽ ഉദ്യോഗസ്ഥ മേധാവികൾ ഒരു
സമരരൂപത്തിലേക്ക് പോകുന്നത് അംഗീകരിക്കില്ലെന്ന് ഇക്കാര്യം തന്നെ കണ്ട് സംസാരിക്കാനെത്തിയ ഐഎഎസ്‌കാരോട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തില്‍ സര്‍ക്കാരിനെ വഴിപെടുത്താം എന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎഎസ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാ്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു കേസന്വേഷണത്തിലും സർക്കാർ ഇടപെടില്ല. സ്വതന്ത്രമായ അന്വേഷണമാണ്
നടക്കുക. ഇന്ന് കാണാൻ വന്ന ഐഎഎസ് ഉദ്യോഗസ്ഥരോട്
ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സര്‍ക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ നിലപാട് എതിരായതോടെ ഐഎഎസുകാര്‍ സമരത്തില്‍നിന്നു പിന്മാറി.