NEWS19/12/2016

കോടതി റിപ്പോര്‍ടിങ്ങിന് നിയമബിരുദം വേണമെന്നത് ഖേദകരം: വിഎസ്

ayyo news service
തിരുവനന്തപുരം:കോടതി റിപ്പോര്‍ടിങ്ങിന് നിയമബിരുദം വേണമെന്ന നിബന്ധന ഖേദകരമാണ്.കോടതി നിഷ്‌കര്‍ഷിക്കുന്ന ഈ വാദം നിയമസഭയുടേയും പാര്‍ലമെന്റിന്റേയും സ്പീക്കര്‍മാര്‍ ഏറ്റെടുത്താല്‍ എന്തായിരിക്കും സ്ഥിതി.  നിയമസഭയില്‍ പോകുന്ന റിപ്പോര്‍ടര്‍ എംഎല്‍എ കൂടി ആകേണ്ടി വരും. പാര്‍ലമെന്റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ എംപിയാകണമെന്നും പറയേണ്ടി വരും എന്ന് ഭരണ പരിഷ്‌കരണ കമീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച പി വിശ്വംഭരന്‍ അനുസ്മരണം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി നടപടികള്‍ ജനങ്ങളെ അറിയിക്കുക എന്ന സാമൂഹ്യധര്‍മമാണ് അവര്‍നിര്‍വഹിക്കുന്നത്. അത് സുഗമമായി നിര്‍വഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ന്യായാധിപന്മാര്‍ക്കും നീതിനിര്‍വഹണ സംവിധാനത്തിനും ബാധ്യതയുണ്ട് എന്ന് കൂട്ടിച്ചേർത്ത വി എസ്  പൊതുജീവിതത്തിലെ ഒളിമങ്ങാത്ത ഒരു ചരിത്രമാണ് പി വിശ്വംഭരന്‍. രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും പാര്‍ലമെന്ററി രംഗത്തുമൊക്കെ ഏഴുപതിറ്റാണ്ടിലേറെക്കാലം നിറഞ്ഞു നിന്ന അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെടുന്നു. രാഷ്ട്രീയമായും, സംഘടനാപരമായും എതിര്‍ ചേരിയിലുള്ളവര്‍ക്കു പോലും പി വിശ്വംഭരനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും  പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി റഹീം അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എസ് ആര്‍ ശക്തിധരന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, എസ് ജയശങ്കര്‍,എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി ബി എസ് പ്രസന്നന്‍ സ്വാഗതവും ജോയിനായര്‍ നന്ദിയും പറഞ്ഞു.

Views: 1529
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024