NEWS10/04/2016

പരവൂർ കമ്പക്കെട്ട് ദുരന്തത്തില്‍ മരണം 86;പരിക്കേറ്റവരുടെ നില ഗുരുതരം

ayyo news service
പരവൂര്‍: കൊല്ലം പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ 86 പേര്‍ മരിച്ചു.  നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. അതിനാല്‍ മരിച്ചവര്‍ ആരൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് കേരളത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക അനുമതിയോടെയാണ് നടത്തിയതെന്നാണ് വിവരം. അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

പൊട്ടിത്തെറിച്ച അമിട്ടിന്റെ ഒരു ഭാഗം കമ്പപ്പുരയിലേക്ക് തെറിച്ചുവീണതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ദേവസ്വം ബോര്‍ഡ് കോണ്‍ക്രീറ്റ് കെട്ടിടമാണ് കമ്പപ്പുരയായി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു സമീപമിരുന്ന് വെടിക്കെട്ടു വീക്ഷിച്ചവരാണ് മരിച്ചവരില്‍ ഏറെയും. വന്‍ സ്‌ഫോടനത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ താറുമാറായി.

സംഭവസ്ഥലത്ത് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ആശുപത്രികളിലും അടിന്തരമായി സജ്ജീകരണം ഒരുക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. 

കണ്‍ട്രോള്‍ റൂം നമ്പര്‍: 0474 2512344. 

Views: 1613
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024