NEWS25/05/2015

എഎപിയുടെ 'ജന സഭ' ഇന്ന്;ലക്‌ഷ്യം കേന്ദ്രം

ayyo news service

ന്യൂഡല്‍ഹി:അധികാരത്തില്‍ നൂറുദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി എഎപി സര്‍ക്കാര്‍ ഇന്നു ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 'ജന സഭ' കൂടും. 

ഈ   യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മന്ത്രിമാര്‍, പാര്‍ട്ടി എംഎല്‍എമാര്‍ എന്നിവര്‍ക്കു പുറമേ വിവിധ മേഖലകളിലെ പ്രമുഖരുള്‍പ്പടെ 5000 പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. ഇന്ന് യോഗം  പ്രധാനമായും ലക്‌ഷ്യം വയ്ക്കുന്നത് കേന്ദ്രത്തെ ആകും.

എന്നാല്‍ യോഗത്തിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്‍ഡിഎംസി (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍) ആണ് അനുമതി തേടിയിരിക്കുന്നതെന്നും ഇത് അവരുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്നുമാണു പൊലീസ്.

സര്‍ക്കാര്‍ നേട്ടങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്ന മഹാ സംവാദമായാണു 'ജന സഭ' യെ വിഭാവന ചെയ്തിരിക്കുന്നത്.

Views: 1301
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024