തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥന് വ്യക്തമായ ലീഡ്. രാവിലെ 9.00 ന് ശബരിനാഥന് 2375 വോട്ടിന്റെ ലീഡുണ്ട്. രണ്ടാംസ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാറാണ്.
തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഈ പഞ്ചായത്തില്‍ ശബരിനാഥന് 1422 വോട്ടിന്റെ മേല്‍കൈ കിട്ടി. ജി.കാര്‍ത്തികേയന് ഇവിടെ 1200 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.
എല്‍ഡിഎഫിന് മേല്‍കൈയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വിതുര പഞ്ചായത്തിലെ പകുതിയിലേറെ ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ശബരിനാഥന് തന്നെയാണ് അവിടെയും ലീഡ്.
ഇനി ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണുക. ഏറ്റവും ഒടുവില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് എണ്ണും. 11 റൗണ്ടുകളിലായിട്ടാണ് 153 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്