പേരാവൂര്‍: നെടുംപൊയില്‍ സ്റ്റോണ്‍ ക്രഷര്‍ ഓഫീസ് ആക്രമിച്ച് തീയിട്ട കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.
ശനിയാഴ്ച ഡിവൈ.എസ്.പി. പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രൂപേഷിനെ സ്റ്റോണ്‍ ക്രഷര്‍ ഓഫീസിലും സമീപത്തെ ചെക്കേരി കോളനിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പോലീസ് വാഹനത്തില്‍നിന്ന് മുദ്രാവാക്യംവിളിയോടെ പുറത്തുവന്ന രൂപേഷ് ക്രഷര്‍ ഓഫീസ് മുറ്റത്തുനിന്ന് മുദ്രാവാക്യംവിളി തുടര്‍ന്നു.
ക്രഷര്‍ ആക്രമിച്ചശേഷം രൂപേഷും സംഘവും ചെക്കേരി കോളനിയിലെത്തിയ വീടുകളില്‍ രൂപേഷിനെ കൊണ്ടുപോയി തിരിച്ചറിയല്‍ നടത്തി. ഒരുമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് പോലീസ് സംഘം മടങ്ങി.
തണ്ടര്‍ ബോള്‍ട്ട് സേനയുടെ വന്‍ സന്നാഹത്തെ വിന്യസിച്ചാണ് രൂപേഷിനെ വനവഴിയിലൂടെ ചെക്കേരി കോളനിയിലേക്ക് കൊണ്ടുവന്നത്.