തിരുവനന്തപുരം:വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ക്രമീകരണമേര്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് വിദ്യഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പിന്‍വലിച്ചു.
ഒരു പ്രവൃത്തി ദിനം മുഴുവന്‍ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍
പാടില്ലെന്നും സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠനപഠനേതര പ്രവര്‍ത്തനങ്ങള്‍
എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍
ക്രമീകരിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു. ഇതാണ് വ്യാപക ്രപതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുന്നത്.