ബിലാസ്പൂര്‍:ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ഒന്‍പതു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്നുപേരില്‍ രണ്ടുപേരെ അത്ഭുതകരമായി രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തകര്‍ മണി റാമിനെയാണ് ആദ്യം രക്ഷപെടുത്തിയത്. തുടര്‍ന്ന് സതീഷ് തോമറെയും രക്ഷപെടുത്തി. ഇന്നു നടത്തിയ രണ്ടാമത്തെ ശ്രമത്തിലാണ് ഇവരെ രക്ഷപെടുത്താനായത്. തുരങ്കത്തില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയായ അന്‍പത്തഞ്ചുകാരനായ ഹൃദയ് റാമിനെക്കുറിച്ചു വിവരമില്ല. ഹിമാലയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തൊഴിലാളികളാണ് മൂവരും.
ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ കിരാട്പൂര്‍ – നേര്‍ചൗക്ക് നാലുവരിപ്പാത പദ്ധതിക്കുവേണ്ടിയുള്ള തുരങ്കത്തിലാണ് അപകടമുണ്ടായത്. ഈ മാസം 12ന് ആണ് ഇവര്‍ തുരങ്കത്തില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തെ മഴ തടസ്സപ്പെടുത്തിയിരുന്നു. ഹൃദയ് റാമിനെക്കുറിച്ചുള്ള വിവരങ്ങളറിയുന്നതിനായി കൂടുതല്‍ പരിശോധന
നടത്താന്‍ അത്യന്താധുനിക സെന്‍സറുകളുള്ള ഉപകരണം എന്‍ഡിആര്‍എഫ്
കൊണ്ടുവന്നിട്ടുണ്ട്