തിരുവനന്തപുരം: ജി.ദേവരാജന്‍ മാസ്റ്ററുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷപരിപാടികളുടെ സമാപന ദിനമായ ഡിസംബര്‍ 17 ഞായറാഴ്ച്ച വൈകിട്ടു തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജി. ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് അദ്ധ്യക്ഷത വഹിക്കും. കലാ-സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കും. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്കാരം. ഭാരത് ഭവന്,കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പ്, ടൂറിസം വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജി.ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നവതി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളാനന്തരം പ്രശസ്ത പിന്നണിഗായകന്‍ പി.ജയചന്ദ്രന് നയിക്കുന്ന ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള അരങ്ങേറും.