കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവിലുള്ള മുഴുവന്‍ സ്വകാര്യബസ് പെര്‍മിറ്റുകളും അതേപടി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം.. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബസുടമ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം .
ജൂണ്‍ നാലിനു കേരളത്തിലെ മുഴുവന്‍ ബസുടമകളെയും അണിനിരത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്താനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കാനും സംഘടന തീരുമാനിച്ചു.