തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കേരളത്തില്‍ അനധികൃതമായി സൂക്ഷിച്ച 18.5 കോടി രൂപ പിടിച്ചെടുത്തു. കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പണം വേട്ടയാണിത്. പണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 32 പേരെ പോലീസും ഇന്‍കം ടാക്‌സും അറസ്റ്റ് ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.