NEWS02/12/2016

അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ayyo news service
തിരുവനന്തപുരം:പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് പട്ടികജാതിപട്ടികവര്‍ഗ ക്ഷേമ വകുപ്പ് നല്‍കുന്ന അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിന് മാധ്യമം ദിനപത്രത്തിലെ സീനിയര്‍ കറസ്‌പോണ്ടന്റ് എന്‍.എസ്.നിസാറും ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടിന് ജീവന്‍ ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സുബിത സുകുമാറും ശ്രവ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടിന് തിരുവനന്തപുരം ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജി.ജയയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. അച്ചടി.

ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ക്ക് 30,000 രൂപയും ഫലകവും ശ്രവ്യമാധ്യമ പുരസ്‌കാരത്തിന് 15,000 രൂപയും ഫലകവുമാണ് ലഭിക്കുക. പട്ടികജാതി,പട്ടികവര്‍ഗ,പിന്നാക്കക്ഷേമ മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് ഐ പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ പി.വിനോദ് ചെയര്‍മാനും പി.കെ.രാജശേഖരന്‍, ജി.പി.രാമചന്ദ്രന്‍, പ്രഭാവര്‍മ്മ, ആര്‍.എസ്.ബാബു എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഡിസംബര്‍ ആറിന് രാവിലെ 11ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ,പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം വിതരണം ചെയ്യും.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വെയിലേറ്റ് വാടിയപ്രതിഭാ വിലാസങ്ങള്‍, എന്റെ ആട്ടിന്‍കൂടാണ് ഈ വീടിനേക്കാള്‍ നല്ലത്, ബാബുവില്‍നിന്നും രമ്യയിലേക്ക്ഒരാദിവാസിയുടെ ജീവിതപാത എന്നീ ലേഖനങ്ങള്‍ക്കാണ് എന്‍.എസ്.നിസാര്‍ അവാര്‍ഡിന് അര്‍ഹമായത്. ജീവന്‍ ടി.വിയില്‍ സംപ്രഷണം ചെയ്ത അഭയമില്ലാത്ത ആറ് പെണ്ണുങ്ങള്‍, അമ്മയുറങ്ങാത്ത വീട്, കാഴ്ചപ്പതിപ്പ് എന്നീ റിപ്പോര്‍ട്ടുകള്‍ക്കാണ് സുബിത സുകുമാറിന് പുരസ്‌കാരം. ഏകപത്രമഹാവീര്യ എന്ന റിപ്പോര്‍ട്ടിനാണ് ജി.ജയ പുരസ്‌കാരം നേടിയത്. പി.എന്‍.എക്‌സ്.4656/16


Views: 1582
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024