തിരുവനന്തപുരം:കുടിശ്ശികയുള്ള മൂന്നു ശതമാനം ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി. രാജന്‍പിള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംതൃപ്തവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു നീക്കങ്ങളില്‍ നി്ന്ന് പിന്‍തിരിയണമെുന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ അകാരണമായ കാലതാമസം ഓഴിവാക്കണമെുന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.യു. 31-ാം സംസ്ഥാന സമ്മേളനത്തിന് നാന്ദികുറിച്ച് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയന്‍, സംസ്ഥാന ട്രഷറര്‍ എം.ആര്‍. അബ്ദുള്‍ സലാം, സംസ്ഥാന സെക്രട്ടറിമാരായ കെ. വിമലന്‍, സി.ആര്‍. സുരേഷ്, എ.ജി. നൂറുദീന്‍, ജില്ലാ പ്രസിഡന്റ് എന്‍. വിജയകുമാര്‍, ജില്ലാ സെക്രട്ടു'റി ഡി. പ്രവീകുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ. രാജേന്ദ്രകുമാര്‍, എസ്.ആര്‍. കേരളവര്‍മ്മ എന്നിവര്‍ സംസാരിച്ചു.
ഇന്ന് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെിത്തലയും സംഘടനാ ശാക്തീകരണം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ഉദ്ഘാടനം ചെയ്യും.