തിരുവനന്തപുരം: ഉത്തർപ്രദേശ് ഗോരഖ്‌പൂരിലുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച് കേരള ലളിതകലാ അക്കാദമി-മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ 'ഗോരഖ്‌പൂർ' എന്ന പേരിൽ ചിത്രരചനയും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. ലളിതകലാ അക്കാദമി ഉപാധ്യക്ഷൻ നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ നേതൃത്വം കൊടുത്ത പ്രതിഷേധ ചിത്രരചനയിൽ നിരവധി കലാകാരന്മാർ തങ്ങളുടെ പ്രതിഷേധം ക്യാൻവാസിൽ വര്ണചിത്രങ്ങളായി അടയാളപ്പെടുത്തി. പ്രൊഫ. വി എൻ മുരളി ഉദ്ഘാടനം ചെയ്ത സംസാരിക കൂട്ടായ്മയിൽ, അയിലം ഉണ്ണികൃഷ്‌ണൻ, വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു.