മോസ്‌കോ: 92 പേരുമായി കരിങ്കടലില്‍ തകര്‍ന്നുവീണ
റഷ്യയുടെ ടിയു
154
വിമാനം തകര്‍ന്നുവീഴാന്‍ കാരണം വിമാനചിറകിലെ തകരാറെന്ന് റിപ്പോര്‍ട്ട്. വിമാന ചിറകിലെ ഫ്‌ളാപ്പുകള്‍ പ്രവര്‍ത്തിക്കാതെ വരികയും നിയന്ത്രണം
നഷ്ടപ്പെടുകയുമായിരുന്നു. വിമാനം മുകളിലേക്ക് പറന്നുയരാന്‍
സഹായിക്കുന്നവയാണ് ചിറകിലെ ഫ്‌ളാപ്പുകള്‍. വിമാന അപകടത്തിന്റെ യഥാര്‍ഥ കാരണം ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതോടെയാണ് വ്യക്തമാകുന്നത്. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ നിന്നാണ് ബ്ലാക് ബോക്സ് കണ്ടേടത്തത്.
സോച്ചിയില്‍നിന്നു സിറിയയിലെ ലടാക്കിയയിലേക്കു പോയ
ടിയു—154 വിമാനമാണു
ടേക്ക് ഓഫിനുശേഷം കരിങ്കടലില്‍ തകര്‍ന്നുവീണത്. റെഡ് ആര്‍മി
ഗായകസംഘത്തിലെ 60 അംഗങ്ങളും
മാദ്ധ്യമപ്രവര്‍ത്തകരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 92 പേരും
മരിച്ചു.