NEWS06/01/2017

ഓംപുരി അന്തരിച്ചു.

ayyo news service
മുംബൈ:പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. പുലര്‍ച്ചെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തു നിന്ന സിനിമയിലെത്തിയ ഓംപുരി 1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഫിലിം ഇന്റ്റിറ്റിയുട്ടില്‍നിന്നും നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷമാണ് അഭിനയരംഗത്തെത്തുന്നത്.  രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു. ഹരിയാനയിലെ അംബാലയില്‍ ജനിച്ച ഓംപുരി പാക്കിസ്ഥാനി, ബ്രിട്ടീഷ്, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും ഓംപുരി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം , കെ സി സത്യന്റെ സംവത്സരങ്ങള്‍ , ജയറാം നായകനായ ആടുപുലിയാട്ടം ആണ് അവസാനം അഭിനയിച്ച മലയാളചിത്രം. അര്‍ദ്ധസത്യ,ആക്രോശ് , മിര്‍ച്ച് മസാല, സദ്ഗതി, ധാരാവി, ഡിസ്‌കോ ഡാന്‍സര്‍, ആറ്റന്‍ബറോ സംവിധാനം ചെയ്ത പ്രശസ്ത ചിത്രം ഗാന്ധി, മൈ സണ്‍ ദി ഫന്റ്റാസ്റ്റിക്, ഖായല്‍, മിസ്റ്റര്‍. യോഗി,സിന്ദഗി സിന്ദബാദ് , ഈസ്റ്റ് ഈസ് ഈസ്റ്റ് ,രംഗ് ദേ ബസന്ദി,ചാര്‍ളി വില്‍സന്‍സ് വാര്‍, പുകാര്‍  തുടങ്ങിയവ അദ്ദേഹത്തിന്റെ ചില മികച്ച സിനിമകളാണ്. നന്ദിതാപുരിയാണ് ഭാര്യ. മകന്‍ ഇഷാന്‍ പുരി.
 


Views: 1516
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024