തിരുവനന്തപുരം:തണ്ടര്‍ബോള്‍ട്ട് നിയമനത്തിനായി ആറു യുവാക്കൾ ആത്മഹത്യ ഭീഷണി മുഴക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമനം നല്‍കാമെന്നു പറഞ്ഞു നൽകാത്തതിൽ പ്രതിഷേദിച്ച് കഴിഞ്ഞ ആറു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍

നിരാഹാരം സമരം നടത്തുന്ന റാങ്ക് പട്ടികയിലുള്ളവവരിൽ നാല് പേര് സെക്രട്ടേറിയറ്റിനു സമീപത്തെ ബഹുനിലക്കെട്ടിടത്തിലും രണ്ടു പേര് സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഭീഷണി മുഴക്കിയത്.
പോലീസും ഫയർഫോഴ്സും നോക്കിയിട്ടും ഇവരെ അനുനയിപ്പിക്കാൻ നടക്കാതെ വന്നപ്പോൾ തിരുവന്തപുരം തഹസിൽദാർ സംബഹസ്ഥലത്തു എത്തി സ്ഥിഗതികൾ വിലയിരുത്തി മടങ്ങിപ്പോയി. തുടർന്ന് മണിക്കൂറിനു ശേഷം അദ്ദേഹം തിരിച്ചു വരികയും കേരളം പോലീസ് മേധവി സമരക്കാരുമായി ചർച്ചനടത്താൻ തീരുമാനിച്ചതായി അറിയിച്ചു.

പക്ഷെ ചർച്ച നടക്കണമെങ്കിൽ മരത്തിൽ ഇരിക്കുന്ന ഒരാൾ നിര്ബന്ധമായി ഉണ്ടാകണമെന്ന് ശഠിച്ചതനുസരിച്ചു രണ്ടുപേരിൽ

ഒരാളെ മരത്തിൽ നിന്നിറക്കി മറ്റു രണ്ടുപേരുമായി തഹസിൽദാറുടെ വാഹനത്തിൽ ഡി ജി പി യുടെ ഓഫീസിൽ പോയി. വരുന്നവർക്കെതിരെ പോലീസ് കേസെടുക്കരുതെന്നു ഉറപ്പു വാങ്ങിയതിന് ശേഷമാണ് സമരക്കാർ പോകാൻ തയ്യാറായത്.
അതേസമയം, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ

മൂന്നു മണിക്ക് മുഖ്യമന്ത്രി ചർച്ചനടത്താൻ തയ്യാറാണെന്നും ഭീഷണി മുഴക്കുന്നവർ താഴെ ഇറങ്ങണമെന്നും പറഞ്ഞെങ്കിലും എല്ലാവരും ഇറങ്ങുന്ന കാര്യത്തിൽ സമരക്കാർ യോജിച്ചില്ല.
2010 ലെ പി എസ് സി ലിസ്റ്റിൽപ്പെട്ട 550 പേർക്കും നിയമനം കിട്ടുംവരെ നിരാഹാരം കിടക്കുമെന്നും അതില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഇവർ പറയുന്നത്. 2014 ഡിസംബറിൽ ഇവർ ഇതിനുസമാനമായ സമരം ചെയ്തിരുന്നു. അന്ന് 11 പേർക്ക് നിയമനം ലഭിച്ചു. ബാക്കിയുള്ളവർക്ക് ആറു മാസത്തിനകം നിയമനം നൽകുമെന്ന് പറഞ്ഞെങ്കിലും അന്നത്തെ സർക്കാർ വാക്കു പാലിച്ചില്ലെന്നും ഇവർ പറയുന്നു