സംഘര്ഷഭരിതമായ മാര്ച്ച് കാണാം-ക്ലിക്ക് വാച്ച് വീഡിയോ
തിരുവനന്തപുരം: എസ്എഫ്‌ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ച് സംഘര്ഷഭരിതം. മെഡിക്കല്‍ കോളജ് പ്രവേശനം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സെക്രട്ടറിയറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലിസ് ബാരിക്കേഡ് ചാടിക്കടക്കാൻ നോക്കിയ പ്രവർത്തകർക്ക്നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകരിൽ ചിലര് പോലീസിനു നേരെ കല്ലേറ്നടത്തി. അവരെ പിന്തിരിപ്പിക്കാനായി പോലിസ് കണ്ണീർവാതകം പ്രയോഗിച്ചു.

അരമണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിനടക്കം മൂന്നുപേര്‍ക്കും രണ്ടു പൊലിസുകർക്കും പരുക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ്മുടക്കും.
