ന്യൂഡല്‍ഹി: 2016 ൽ അന്തർദേശീയതലത്തിൽ തൊഴിലിനിടെ 122 മാധ്യമ പ്രവർത്തകർ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 93 പേർ ബോംബ് സ്‌ഫോടനത്തിലൂടെയോ വെടിവെയ്പ്പിലൂടെയോ ആയിരുന്നു കൊലപ്പെട്ടതെങ്കിൽ ബാക്കിയുള്ളവര്‍ പ്രകൃതി ദുരന്തങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ ആണ് മരിച്ചത്.
15 പേർ ജീവൻ വെടിഞ്ഞ ഇറാഖാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് പേർ ഇന്ത്യയിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് (ഐഎഫ്‌ജെ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 140 രാജ്യങ്ങളായി ആറു ലക്ഷം അംഗംങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ മാധ്യമ സംഘടനയാണ് ഐഎഫ്‌ജെ. മുൻ വര്ഷത്തെക്കാളും കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.