മീററ്റ്: കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും വെടിവച്ചു കൊല്ലുമെന്നു ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന പ്രസിഡന്റ്. ഈ മാസം ഡല്‍ഹി വിട്ടുപോയില്ലെങ്കില്‍ ജെഎന്‍യു കാമ്പസിലെത്തി ഇവരെ വധിക്കും. ഇത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നു സംഘടനയുടെ ദേശീയ പ്രസിഡന്റ് അമിത് ജനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്റെ കുടുംബത്തെയോ മതത്തെയോ അപമാനിച്ചാലും സഹിക്കുമെന്നും രാജ്യത്തിന്റെ അഭിമാനമായ സൈന്യത്തെ അപമാനിച്ചാല്‍ ക്ഷമിക്കാനാവില്ലെന്നും അമിത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ആര്‍മിയിലെ ചില സൈനികര്‍ ജമ്മു കാഷ്മീരിലെ സ്ത്രീകളെ മാനഭംഗപ്പെടുത്താറുണെ്ടന്നു അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കനയ്യകുമാര്‍ ആരോപിച്ചിരുന്നു.