തിരുവനന്തപുരം:മോസ്റ്റ് രെവെരെണ്ട് ഡോ.മോസെസ് സ്വമിദാസ് ആര്്ച്ച് ബിഷപ്പായും റൈറ്റ് രെവെരെന്റ് എസ പ്രെമോത് ബിഷപ്പായും സ്ഥാനഹോരണം ചെയ്യപ്പെട്ടതോടെ നാലു ദിനമായി നടന്നുവന്ന ബൈബിള്‍ ഫെയിത് മിഷന്റ്‌നെ 102 ാം മത് വാര്ഷിക ദിനാഘോഷവും 32ാം മത് ജനറൽ കണ്‍വന്ഷനും സമാപിച്ചു. രെവരെന്റ് ഡോ.കെ ജെ ശാമുവേലിന്റെ (സി എസ് ഐ ) മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത് .
മോസ്റ്റ് രെവരെന്റ് ഡോ.ജെ ഡബ്ലിയു ഗ്ലാടസ്റ്റ്ന്‍ (എസ ഐ യു സി ),മോസ്റ്റ് രെവരെന്റ് ഡോ.സാമുവേല്‍ ടി വര്ഗീസ്(യു സി ഐ ), മോസ്റ്റ് രെവരെന്റ് ഡോ.ജോര്ജ്ജ് ഈപ്പന്‍ (ഇ സി ഐ എഫ് ), റൈറ്റ് രെവെരെന്റ് ഡോ.എ ധര്മരാജ് റെസാലം (എസ് കെ സി സി എസ് ഐ ), റൈറ്റ് രെവെരെന്റ് ഡോ. എന്‍ സാം യേശുദാസ് (ഇ സി ഐ ),റൈറ്റ് രെവെരെന്റ് ഡോ.മാനുവല്‍ അഹിയോസ് (എസ്ഡബ്ലിയു സി ഐ ) ഡോ.ജെ എസ് മണി (സെഫി ഡയോസിസ് ) തുടങ്ങിയവരും സ്ഥാനോഹരണ ശുശ്രുഷയില്‍ സാന്നിദ്ധ്യമേകി .
മോസ്റ്റ് രെവരെന്റ് ഡോ. മാര്‍ ഗബ്രീയേല്‍ ഗ്രിഗോരിയെസ് , എ ടി ജോര്‍ജ് എം എല്‍ എ തുടങ്ങിയ വിവിധ തുറയില്‍പ്പെട്ട ഒട്ടേറെ പ്രമുഖര്‍ ബിഷപ്പുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.