ലക്‌നോ: ഡറാഡൂണില്‍ പ്രതിഷേധത്തിനിടെ പോലീസ് കുതിര ശക്തിമാമാന്റെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ കുറ്റക്കാരനായ ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റിലായി. രാവിലെ ഡറാഡൂണ്‍ പോലീസാണ് മുസൂറി എംഎല്‍എയായ ജോഷിയെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ ആരോപണം നിഷേധിച്ച ഗണേഷ് ജോഷി വ്യാഴാഴ്ച കുതിരലായത്തിലെത്തി ചികിത്സയില്‍ കഴിയുന്ന കുതിരയെ സന്ദര്‍ശിച്ചിരുന്നു.
എംഎല്‍എ ഗണേഷ് ജോഷി കഴിഞ്ഞ 14നാണ് പ്രതിഷേധ മാര്‍ച്ച് തടയാനെത്തിയ പോലീസ് സംഘത്തിലെ ശക്തിമാനെ ലാത്തി ഉപയോഗിച്ച് അടിച്ചത്. ഒടിഞ്ഞുതൂങ്ങിയ കാല്‍ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. സംഭവത്തില്‍ ജോഷിക്കും അനുയായികള്‍ക്കുമെതിരേ നെഹ്‌റു കോളനി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.