അനനന്തപൂർ: ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ ലെവല്‍ക്രോസില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കര്‍ണാടക എംഎല്‍എ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എ വെങ്കടേഷ് നായക്ക് ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഗ്രാനൈറ്റ് കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് ബെംഗളൂരു നാന്ദെഡ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ട്രെയിനിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി.ട്രക്ക്ഡ്രൈവറും ട്രെയിനിലെ എച്ച് 1 കോച്ചിലുള്ള അഞ്ച് യാത്രികരുമാണ് കൊല്ലപ്പെട്ടത്.
അനന്ത്പൂര്‍ ജില്ലയിലെ പെനുകോണ്ട മണ്ടലിലുള്ള മദകസിര ലെവല്‍ക്രോസിലാണ് അപകടം. ഇതേത്തുടര്‍ന്ന് ബെംഗളൂരു ഗുണ്ടകല്‍ റൂട്ടിലെ ട്രെയിന്‍ ഗതാഗം തടസ്സപ്പെട്ടു. റയില്‍വേ ഉദ്യോഗസ്ഥരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.