തൃശ്ശൂര്‍:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് റൂറല്‍ എസ്പി നിശാന്തിനിക്ക് കത്ത് നല്‍കി. ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ നിഷാം സഹോദരന്‍മാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.
നേരത്തെ സഹോദരന്മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നിഷാമിനു ബംഗളുരുവിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ഫോണ്‍ ചെയ്യാന്‍ സൌകര്യം നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.