തിരുവന്തപുരം:സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി രാജി വയ്ക്കണണമെന്നാവിശ്യപ്പെട്ട് എംഎൽഎമാരും യുഡിഎഫ് നേതാക്കളും രക്തസാക്ഷി മണ്ഡപത്തിൽ സായാഹ്‌ന ധർണ നടത്തി. സെക്രട്ടറിയേറ്റിനു മുന്നിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്ത.എം എൽ എ മാരായ കെ മുരളീധരൻ, എം കെ മുനീർ, വി ഡി സതീശൻ തുടങ്ങിയവരും മറ്റു നേതാക്കളും സംസാരിച്ചു.