NEWS07/04/2016

റയലിന് അടിതെറ്റി

ayyo news service
വുള്‍ഫ്‌സ്ബര്‍ഗ്: ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിൽ 2-0ന്റെ തോൽവി.   ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ്  ജര്‍മന്‍ ക്ലബ് വുള്‍ഫ്‌സ്ബര്‍ഗ് അവരുടെ തട്ടകത്തിൽ വച്ച് തോല്പിച്ചത്. 

റിക്കാര്‍ഡോ റോഡ്രിഗ്വെസിലൂടെ 18-ാം മിനിറ്റിലാണ് ജര്‍മന്‍ ക്ലബ് വുള്‍ഫ്‌സ്ബര്‍ഗ് മുന്നിലെത്തിയത്. റയല്‍ താരം കാര്‍ലോസ് ഹെന്‍ട്രികിന്റെ ഫൗളിന് ലഭിച്ച പെനാല്‍റ്റി പിഴവ് കൂടാതെ റോഡ്രിഗ്വെസ് ഗോളാക്കി മാറ്റുകയായിരുന്നു. 25-ാം മാക്‌സി മില്യന്‍ അര്‍ണോള്‍ഡിലൂടെ വുള്‍ഫ്‌സ്ബര്‍ഗ് ലീഡ് ഉയര്‍ത്തി.

സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും കരീം ബന്‍സേമയും അവസരങ്ങള്‍ പാഴാക്കിയതാണ് റയലിന് തിരിച്ചടിയായത്.


 
Views: 1536
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024