ന്യൂഡല്‍ഹി: തമിഴ്‌നാട്ടിനാട്ടിലെ നാട്ടിലെ 'അമ്മ ക്യാന്റീൻ'പ്പോലെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറും ക്യാന്റീൻ തുടങ്ങുന്നു. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ ചിലവില്‍ സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ പോഷകാഹാരം ലഭ്യമാക്കുന്ന 'ആം ആദ്മി കാന്റീന്‍' രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാർ.
ഇത് സംബന്ധിക്കുന്ന ഡല്‍ഹി ഡയലോഗ് കമ്മീഷന്റെ(ഡി.ഡി.സി) നിര്‍ദേശത്തിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് അംഗീകാരം നല്‍കിയതായി ഡി.ഡി.സി വൈസ് ചെയര്‍മാന്‍ ആശിഷ് ഖേതന്‍ വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വ്യാവസായിക മേഖലകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമാണ് കാന്റീന്‍ ആരംഭിക്കുക. എന്നാല്‍ പദ്ധതിക്ക് അനുവദിക്കുന്ന സബ്‌സിഡി തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.